എപ്പോഴുമുണ്ടാകും. കഥ തുടങ്ങാം..........
കുറച്ചുചെറുപ്പക്കാര്‍ ജൂണ്‍ മാസം
1 ാം തിയ്യതി തിങ്കളാഴ്ച ഒരു സ്‌കൂള്‍ ആരംഭിക്കാന്‍ ഫോം നമ്പര്‍ 1 ല്‍ അപേക്ഷ നല്‍കി.
2 ാം തിയ്യതി ചൊവ്വാഴ്ച റെക്കഗ്‌നിഷനുവേണ്ടി ഫോം നമ്പര്‍ 2 ലും അപേക്ഷ നല്‍കി.
സ്‌കൂളിന്റെ അപേക്ഷ പരിഗണിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു.
3 ാം തിയ്യതി ബുധനാഴ്ച അധ്യാപകര്‍ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ ഫോം നമ്പര്‍ 3ല്‍ (അഡിമിഷന്റെ അപേക്ഷാഫോറം)കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു.
4 ാം തിയ്യതി വ്യാഴാഴ്ച ഫോം നമ്പര്‍ 4ല്‍ അഡ്മിഷന്‍ റജിസ്റ്ററില്‍ കുട്ടികളുടെ പേരെഴുതി ചേര്‍ത്തു.
5 ാം തിയ്യതി വെള്ളിയാഴ്ച, ഫോം നമ്പര്‍ 5 ല്‍ടി.സി. നല്‍കി. കുട്ടിയുടെ ചേട്ടന് 20 വയസ്സില്‍ കൂടുതലായതിനാല്‍ ടി.സി. നല്‍കാന്‍ പറ്റിയില്ല. അവന് ഫോം നമ്പര്‍ 5എ ല്‍ ലിവിംഗ് സര്‍ട്ടിഫിക്കേറ്റ് നല്‍കി.
6 ാം തിയ്യതി ശനിയാഴ്ച ഹെഡ്മാസ്റ്റര്‍ എല്ലാ അധ്യാപകരെയും സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഫോം നമ്പര്‍ 6 ല്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ എഴുതാന്‍ ആവശ്യപ്പെട്ടു.
7 ാം തിയ്യതി ഞായറാഴ്ച ഹെഡ്മാസ്റ്റര്‍ സ്‌കൂളിലെത്തി ഫോം നമ്പര്‍ 7 ല്‍ പ്രോഗ്രസ്സ് രജിസ്റ്റര്‍ എഴുതി.
8 ാം തിയ്യതി തിങ്കളാഴ്ച രാവിലെ, 1 മുതല്‍ 4 വരെ ക്‌ളാസ്സിലെ കുട്ടികള്‍ക്ക് ഫോം നമ്പര്‍ 8 ലും പ്രോഗ്രസ്സ് കാര്‍ഡും ഉച്ചയ്ക്ക് 5 മുതല്‍ 10 വരെയുള്ള ക്‌ളാസ്സിലെ കുട്ടികള്‍ക്ക് ഫോം നമ്പര്‍ 8 എ ലും പ്രോഗ്രസ്സ് റിപ്പോര്‍ട്ടും നല്‍കി.
പ്രോഗ്രസ്സ് റിപ്പോര്‍ട്ട് വീട്ടില്‍ കാണിച്ച കുട്ടിയെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അച്ഛന്‍ തല്ലിച്ചതച്ചു.
പിന്നേറ്റ്
9 ാം തിയ്യതി ചൊവ്വാഴ്ച രാവിലെ കുട്ടി ദ്വേഷ്യത്തോടെ സ്‌കൂളിലെത്തി സ്‌കൂളിലെ ഡസ്‌കും ബെഞ്ചുമൊക്കെ തല്ലിതകര്‍ത്തു. ഇത് കണ്ട ഹെഡ്മാസ്റ്റര്‍ കെ.ഇ.ആറില്‍ 9 ാം അധ്യായത്തിലെ 9ാം റൂള്‍ പ്രകാരം ഫോം നമ്പര്‍ 9 ആയ പണിഷ്‌മെന്റ് രജിസ്റ്ററില്‍ കുട്ടിയുടെ പേരെഴുതി.
10 ാം തിയ്യതി ബുധനാഴ്ച ഇതറിഞ്ഞ് മാനേജര്‍ സ്‌കുളിലെത്തുകയും ഫോം നമ്പര്‍ 10 ല്‍ മൂവബ്ള്‍ ആന്റ് ഇന്‍മൂവബ്ള്‍ പ്രോപ്പര്‍്ട്ടിയുടെ ലിസ്റ്റ് തയ്യാറാക്കി.
FORM 1
- APPLICATION FOR PERMISSION TO OPEN A SCHOOL OR A NEW STANDARD WITH A VIEW TO ITS SUBSEQUENT RECOGNITION
- APPLICATION FOR RECOGNITION
- APPLICATION FOR ADMISSION
- ADMISSION REGISTER
- TRANSFER CERTIFICATE
- LEAVING CERTIFICATE ISSUED TO OVER AGED PUPILSREMOVED FROM THE ROLLS OF SCHOOLS
- REGISTER OF ATTENDANCE
- PROGRESS REGISTER
- PROGRESS CARD
- PROGRESS REPORT OF PUPILS IN STANDARDS V TO X
- REGISTER OF PUNISHMENTS INFLICTED ON PUPILS
STATEMENT OF MOVABLE AND IMMOVABLE PROPERTIES SUBMITTED AS REQUIRED BY SECTION 5(1) OF THE KERALA EDUCATION ACT